യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; വിജയമെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയിരുന്നു.

തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നല്‍കിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച് ചെന്നിത്തല വിവരം ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യ രക്ഷാധികാരിയുടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയായിരുന്നു.

അതേസമയം, നിയമസഭയില്‍ വനിതാ മതിലിനെ ചൊല്ലി ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞിരുന്നു. പ്രസംഗത്തിനിടെ വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ വിമര്‍ശിച്ച് ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു.

മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണപക്ഷം രംഗത്തെത്തിയത്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിയമസഭ നിര്‍ത്തി വെച്ചത്.

എന്നാല്‍, പിന്നീട് നിര്‍ത്തിവെച്ച നിയമസഭ പുനരാരംഭിച്ചു. എം.കെ.മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ചോദിക്കുകയും ചെയ്തു.

Top