നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം.ബി. രാജേഷാണ് മത്സരിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥും മത്സരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. കുണ്ടറയില്‍ നിന്നാണ് പി.സി. വിഷ്ണുനാഥ് വിജയിച്ചത്.

സഭയില്‍ തന്നെയാണ് വോട്ടെടുപ്പ്. ഫലം അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും. സ്പീക്കര്‍ തിരഞ്ഞെടുപ്പിനു ശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും.

 

Top