നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25ന്

തിരുവനന്തപുരം: കേരള നിയമസഭയുടെ 15ാമത് സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25-ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ഡിഎഫ് നേരത്തേ തെരഞ്ഞെടുത്തിട്ടുണ്ട്.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്പീക്കറെ (താല്‍ക്കാലിക സ്പീക്കറെ) ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

 

Top