നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും

തിരുവനന്തപുരം: ജനുവരിയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് ശേഷം നിര്‍ത്തി വച്ച നിയമസഭാ സമ്മളനം ഇന്ന് പുനരാരംഭിക്കും . നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്നും നാളെയുമായി നടക്കും .എ.സി മൊയ്തീൻ നന്ദി പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. ഫെബ്രുവരി മൂന്നാം തീയതിയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് മന്ത്രി സഭയില്‍ ധനമന്ത്രി കെ ഐന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക . വന്യമൃഗങ്ങൾ കാടിറങ്ങി ജനജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിൽ വിഷയം അടിയന്തരപ്രമേയമാക്കാൻ ആണ് പ്രതിപക്ഷം ഒരുങ്ങുന്നത്.ജനുവരി 23ന് ഗവർണറുടെ നയപ്രഖ്യാപനത്തിനുശേഷം സഭ പിരിയുകയായിരുന്നു.ബജറ്റ് സമ്മേളനത്തിനായി മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ 33 ദിവസമാണ് സഭ ചേരുന്നത്.

സമീപ കാലത്തുണ്ടായ ഭക്ഷ്യവിഷബാധകളും തുടര്‍ന്നുണ്ടായ മരണങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും . വിഷയം സഭയില്‍ തിരുവഞ്ചൂര്‍ രാധാ കൃഷണന്‍ ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവരാനാണ് സാധ്യത. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവിവാദവും സഭയില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും .

Top