കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ജനുവരി 25 ന് തുടക്കമാകും

തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ജനുവരി 25 ന് തുടക്കമാകും. 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങും. ഫെബ്രുവരി ഏഴ് വരെയാണ് സമ്മേളനം നടക്കുക.

28,29,30 തീയതികളിലാണ് നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 31ന് അവതരിപ്പിക്കും. ഫെബ്രുവരി നാല് മുതല്‍ ആറുവരെയാണ് ബജറ്റിന്മേലുള്ള പൊതുചര്‍ച്ച.

Top