ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നും കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഒരുക്കങ്ങള്‍ നടത്തുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.

നേരത്തെ, ആര്‍ജെഡി, എല്‍ജെപി എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്നത് ഉചിതമല്ലെന്ന് കാണിച്ച് എല്‍ജെപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.

Top