മധ്യപ്രദേശ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭ കക്ഷിയോഗം; ചൗഹാന്‍ വേണമെന്ന ആവശ്യം ശക്തം

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 9 നാളിലെത്തിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി ജെ പി. തമ്മില്‍ തല്ല് കാരണമാണ് ഇത്രയും നാളായിട്ടും ബി ജെ പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതെന്ന് വിമര്‍ശനം ഉയരുകയാണ്. മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ചചെയ്യാനായി നിയമസഭ കക്ഷി യോഗം ചേരുകയാണ്.

കേന്ദ്ര നിരീക്ഷകരുടക്കമുള്ളവര്‍ സംസ്ഥാന ബി ജെ പി നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ വേണമെന്ന ആവശ്യം ശക്തമാക്കി അണികളും രംഗത്തുണ്ട്. ചൗഹാന് വേണ്ടി മുദ്രാവാക്യം വിളിച്ച് അണികള്‍ ബി ജെ പി ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Top