വനിതാ മതിലിനെ ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റം; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു.

പ്രസംഗത്തിനിടെ വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ വിമര്‍ശിച്ച് ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു.

മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണപക്ഷം രംഗത്തെത്തിയത്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിയമസഭ നിര്‍ത്തി വെച്ചത്.

Top