Assembly exit poll result

തിരുവനന്തപുരം: കേരളത്തില്‍ പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.സംസ്ഥാനത്ത് ഇടതിന് മുന്‍തൂക്കമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം.

കേരളത്തില്‍ 49% ശതമാനം ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്നും എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.43 ശതമാനം പേര്‍ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു.

അതേസമയം, കേരളത്തില്‍ ഇടതുപക്ഷത്തിന് 88 മുതല്‍ 101 വരെ സീറ്റുകളെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.38 മുതല്‍ 48 വരെ യുഡിഎഫ് നേടും.

ബിജെപി മൂന്ന് സീറ്റുകള്‍ വരെ നേടും. വിഎസ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ 35 ശതമാനമാണ്. ഉമ്മന്‍ ചാണ്ടി വരണമെന്ന് ആഗ്രഹിക്കുന്നവര്‍ 34 ശതമാനംപേരുമാണ്.

ഇന്ത്യാ ടി വി പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തിലും കേരളത്തില്‍ ഇടതിന് വ്യക്തമായ മുന്നേറ്റമുണ്ടാകുമെന്ന് പറയുന്നു. എല്‍ഡിഎഫ് 78 സീറ്റുകള്‍ നേടും. യുഡിഎഫ് 58 സീറ്റുകള്‍ നേടുമെന്നും, മറ്റ് പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം നേടുമെന്നും വ്യക്തമാക്കുന്നു.

Top