നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് വി.എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന സൂചന നല്‍കി മന്ത്രി വി എസ് സുനില്‍കുമാര്‍. മൂന്ന് തവണയില്‍ കൂടുതല്‍ ആരും മത്സരിക്കേണ്ട കാര്യമില്ല. ഒരാള്‍ പതിനഞ്ച് വര്‍ഷം എംഎല്‍എ ആയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണയില്‍ കൂടുതല്‍ ആരും മത്സരിക്കേണ്ടതില്ല. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം. തൃശൂര്‍ സീറ്റ് നിര്‍ണ്ണായകമാണെങ്കിലും ഇനിയില്ലെന്നാണ് സുനില്‍കുമാറിന്റെ നിലപാട്.

അതേസമയം മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന സിപിഐ തീരുമാനത്തോട് മന്ത്രിമാരും മുതിര്‍ന്ന് നേതാക്കളും വ്യത്യസ്തമായാണ് പ്രതികരിച്ചത്. കെ രാജു പിന്മാറണമെന്ന് അറിയിച്ചപ്പോള്‍ വീണ്ടും മത്സരിക്കാനുള്ള താല്പര്യം സി ദിവാകാരന്‍ സൂചിപ്പിച്ചു.

Top