നിയമസഭ തെരഞ്ഞെടുപ്പ്: നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ

election

കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളിൽ തീരുമാനമെടുക്കാൻ കമ്മീഷന്‍റെ സമ്പൂർണ യോഗം ഇന്ന് ചേരും. മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിച്ചേക്കും.കേരളം, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള നിർണായക യോഗമാണ് ഡൽഹിയിൽ നടക്കുക.

മാർച്ച് ആദ്യ വാരം തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരെഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്.

ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, ഡെപ്യൂട്ടി കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരടങ്ങുന്ന ഫുൾ കമ്മീഷൻ യോഗമാണ് ചേരുക.

Top