നിയമസഭാ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ മൂന്ന് സീറ്റ് വേണമെന്ന് മുസ്ലീംലീഗ്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ്. പുറത്തു നിന്നുള്ള നേതാക്കളാരും ഇങ്ങോട്ടു മല്‍സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നുമാണു നിലപാട്.

ആറിനു സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഈ നിര്‍ദേശം അവര്‍ക്കു മുന്‍പില്‍ വയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍, ലീഗ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്.

പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരില്‍ അഴീക്കോട് സീറ്റ് മാത്രമാണു നിലവില്‍ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് എംഎല്‍എയായ കെ.എം.ഷാജി ഇത്തവണ മത്സരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എത്തുമെന്നുമുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണു ജില്ലാ നേതൃത്വം നിലപാട് കടുപ്പിക്കുന്നത്.

Top