നിയമസഭാ തെരഞ്ഞെടുപ്പ്; സ്വന്തം താല്‍പര്യം പാര്‍ട്ടിയെ അറിയിച്ചെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് സ്വന്തം താല്‍പര്യം പാര്‍ട്ടിയില്‍ അറിയിച്ചെന്ന് മന്ത്രി കെ.ടി ജലീല്‍. അധ്യാപനമാണ് ഇഷ്ട്ട മേഖല. ആരോപണങ്ങളെ ഭയന്ന് ഓടി പോകാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ജലീല്‍ പറഞ്ഞു.

അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആക്ഷേപം തെറ്റിദ്ധാരണ മാത്രമാണ്. കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് 80:20 എന്ന അനുപാതത്തില്‍ സ്‌കോളര്‍ഷിപ്പ്. ഇതില്‍ തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ നീക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്. സര്‍ക്കാരിന് ആരോടെങ്കിലും പ്രത്യേക മമതയോ പരിഗണന ഇല്ലായ്മയോ ഇല്ലെന്നും ജലീല്‍ പറഞ്ഞു.

 

Top