നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കെ.കെ ശൈലജ

kk-shailajaaaa

കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ.കെ.ശൈലജ. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നതായും മന്ത്രി പറഞ്ഞു.

ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ലെന്ന് ശൈലജ ടീച്ചര്‍ പ്രതികരിച്ചു. മട്ടന്നൂര്‍ ഉള്‍പ്പെടെ പലമണ്ഡലങ്ങളിലും തന്നെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. ഇക്കാര്യത്തിലെല്ലാം പാര്‍ട്ടി കൂടിയാലോചനകള്‍ക്കൊടുവില്‍ തീരുമാനമെടുക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

അതേസമയം, താന്‍ എവിടെ മത്സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മത്സരിക്കണോയെന്ന കാര്യത്തില്‍ വ്യക്തിപരമായി അഭിപ്രായമില്ല. പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Top