മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

election

ന്യൂഡല്‍ഹി: മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 12ന് പ്രഖ്യാപനം നടത്തും. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന.

മാര്‍ച്ച് ആറിനാണ് ത്രിപുര സര്‍ക്കാരിന്റെ കാലവധി പൂര്‍ത്തിയാകുന്നത്. മാര്‍ച്ച് 13ന് മേഘാലയ സര്‍ക്കാരിന്റേയും, മാര്‍ച്ച് 14ന് നാഗലാന്‍ഡ് സര്‍ക്കാരിന്റേയും കാലാവധി പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാലംഗസംഘം മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല, ഇവര്‍ വിവിധ പാര്‍ട്ടി നേതാക്കളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

Top