കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കമെന്ന് ; ബിജെപിയുടെ സര്‍വേ ഫലം പുറത്ത്‌

UDF

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കമുണ്ടെന്ന ബിജെപിയുടെ ആഭ്യന്തര സര്‍വേ ഫലം പുറത്തെത്തിയതായി റിപ്പോര്‍ട്ട്. ഡക്കാന്‍ ക്രോണിക്കിളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 224 അംഗ സഭയില്‍ 100 സീറ്റിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ ഫലം പറയുന്നത്.

ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ വേണ്ടത്ര സ്വീകരിച്ചിട്ടില്ലെന്നും പുതിയ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തെ മറികടക്കാന്‍ മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്താനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Top