നിയമസഭാ തെരഞ്ഞെടുപ്പ്, ചർച്ചകൾക്ക് തുടക്കമിട്ട് കോൺ​ഗ്രസ്

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് കോൺ​ഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയിൽ നടത്തേണ്ട അഴിച്ചു പണി സംബന്ധിച്ചാവും ദില്ലി ച‍ർച്ചകളിൽ ആദ്യം തീരുമാനമുണ്ടാക്കുക.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ചർച്ചകൾക്കായി ഹൈക്കമാൻഡ് ​ദില്ലിക്ക് വിളിപ്പിച്ചത്.

ജനുവരി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് ച‍ർച്ച നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഡിസിസികളിൽ പുനസംഘടന നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇതിനുള്ള സാധ്യത പട്ടിക നൽകാൻ സംസ്ഥാന നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരേയും പുനസംഘടനയുമായി ബന്ധപ്പെട്ട് തുട‍ർ നടപടികൾ കെപിസിസി സ്വീകരിച്ചിട്ടില്ല.

Top