കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി

bsp-leader-mayavathi

ഭോപ്പാല്‍: ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന മധ്യപ്രദേശ് നിയസമഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ബഹുജന്‍ സമാജ് പാര്‍ട്ടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നര്‍മദ പ്രസാദ് അഹിര്‍വാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും നര്‍മദ പ്രസാദ് വ്യക്തമാക്കി. സഖ്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തനിക്ക് ഒരുവിധത്തിലുള്ള നിര്‍ദേശവും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തങ്ങള്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് മാനക് അഗര്‍വാളും പറഞ്ഞു. സമാന ആശയങ്ങളുള്ള രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ബിഎസ്പിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top