ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് പത്ത് ഉറപ്പുകള്‍ വാഗ്ദാനം ചെയ്ത് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് പത്ത് ഉറപ്പുകള്‍ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല, ചേരിനിവാസികള്‍ക്ക് ചേരിക്കടുത്ത് വീട് വച്ച് നല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര ഏര്‍പ്പാടാക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. നിലവിലെ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് ഡല്‍ഹിയിലെ പ്രധാന മത്സരം.

Top