നിയമസഭ തെരഞ്ഞെടുപ്പ്; യുപി സര്‍ക്കാറിന്റെ പ്രതിഛായ മറികടക്കാന്‍ നടപടികളുമായി എന്‍ഡിഎ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിടെ നടക്കാനിരിക്കെ യുപി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടപടികളുമായി മോദി സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാറിനുണ്ടായ മോശം പ്രതികരണങ്ങളെ മറികടക്കാനാണ് എന്‍ഡിഎയുടെ ശ്രമം. ഇതിനായി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തദ്രേയ ഹോസബിലിനെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് നിയോഗിച്ചുവെന്ന് ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം തന്നെ യോഗി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയും തുടര്‍ന്ന് സര്‍ക്കാറിനുണ്ടായ മോശം പ്രതിഛായ മറികടക്കലുമാണ്. കൂടാതെ സംസ്ഥാനത്ത് സംഘപരിവാറിന്റെയും സര്‍ക്കാറിന്റെയും ഇടയില്‍ സമന്വയമുണ്ടാക്കുക എന്നതും സന്ദര്‍ശന ലക്ഷ്യമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചും പരിശോധിക്കും.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തദ്രേയ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യുപിയില്‍ സന്ദര്‍ശനം നടത്തും. നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുടെ ആശിര്‍വാദത്തോടെയോടെയും കര്‍ശന നിരീക്ഷണത്തോടെയുമാണ് സന്ദര്‍ശനം.

Top