അഭിപ്രായ സര്‍വേകള്‍ കെജരിവാളിന് അനുകൂലം; ഏറ്റവും പിന്നിലായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് അഭിപ്രായ സര്‍വേ. ആംആദ്മി പാര്‍ട്ടിക്ക് വോട്ടെടുപ്പില്‍ 54 മുതല്‍ 60 സീറ്റ് വരെ ലഭിക്കും എന്നാണ് സര്‍വേയില്‍ പറയുന്നത്. അതേ സമയം ബിജെപി 10 മുതല്‍ 14 സീറ്റുകളിലൊതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് സര്‍വേ പറയുന്നത്. ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോണ്‍ഗ്രസിന് നാല് ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഈ മാസം എട്ടിനാണ് 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഈ മാസം 11 ന് ഫലം പുറത്ത് വരികയും ചെയ്യും.

Top