Assembly election- filing of nominations-to start on friday

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം പുറത്തുവരുന്നതോടെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുതുടങ്ങും.

തെരഞ്ഞെടുപ്പിന് ഇനി 25 ദിവസമാണ് ബാക്കി. ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുതുടങ്ങും. ഏപ്രില്‍ 29വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 24ഞായറാഴ്ച ആയതിനാല്‍ നോമിനേഷന്‍ സ്വീകരിക്കില്ല. മുപ്പതിനാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടാണ്.മെയ് പതിനാറിന് വോട്ടെടുപ്പും. 19ന് ഫലപ്രഖ്യാപനവും.

നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂടുപിടിക്കും. പ്രചാരണത്തില്‍ വീറും വാശിയും ഏറും. ഇരു മുന്നണികളും പ്രകടന പത്രിക പുറത്തിറക്കിക്കഴിഞ്ഞു. മദ്യനയം, ഭരണ നേട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കറങ്ങിക്കൊണ്ടിരുന്ന പ്രചാരണ രംഗം വി എസിനെക്കുറിച്ചുള്ള പിണറായി വിജയന്റെ പരാമര്‍ശത്തോടെ കൂടുതല്‍ കൊഴുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കൂടി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കിറങ്ങും.

അക്കൗണ്ട് തുറക്കാന്‍ അത്യധ്വാനം ചെയ്യുന്ന ബിജെപി ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളിലാണ്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Top