assembly election-chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കളങ്കിതര്‍ മാറി നില്‍ക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കില്ലെന്നും ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിനു പുറത്തുളള ഒരു കക്ഷിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ആരെല്ലാം മത്സരിക്കുമെന്നും തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥി​യെ ഉയര്‍ത്തി കാണിച്ചല്ല യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടാറുളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Top