assembly-election-chennithala-haripad

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

താന്‍ വട്ടിയൂര്‍ക്കാവിലേക്ക് മാറുന്നുവെന്നത് കുപ്രചരണം മാത്രമാണ്.കഴിഞ്ഞ തവണ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ തനിക്ക് വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാമായിരുന്നു. പക്ഷേ താന്‍ ഹരിപ്പാട് തന്നെയാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഈ മണ്ഡലത്തിലുള്ളവര്‍ തന്നെ കൈവിടില്ലെന്നുള്ള വിശ്വാസമുള്ളതിനാലാണ് ഹരിപ്പാട് തന്നെ മത്സരിക്കുന്നത്. താനും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും നയിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top