നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനില്‍, പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനില്‍ എത്തും. ദൗസയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനില്‍ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗലോട്ടിന്റെ പ്രസ്താവനയില്‍ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാന്‍ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തില്‍ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പില്‍ വിലയിരുത്തല്‍.

അതിനിടെ വസുന്ധര രാജയോട് ബിജെപി നീതികേട് കാണിക്കുന്നുവെന്ന് ഗലോട്ടിന്റെ പ്രസ്താവനക്കെതിരെ വസുന്ധര രാജെ രംഗത്തെത്തി. ഭൂരിപക്ഷം കുറയുമെന്ന് ഭയത്തില്‍ തന്നെ ശത്രുവായി കാണുകയാണെന്നും, ഗലോട്ടിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്നും രാജെ പ്രതികരിച്ചു.

Top