നിയമസഭയിലെ കയ്യാങ്കളി കേസ് വിധി പറയാന്‍ മാറ്റി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. സിംഗിള്‍ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി. കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് 2015ല്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തളളിയിരുന്നു.

നിയമസഭാ അംഗങ്ങള്‍ക്ക് എതിരെ കേസ് എടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് പൊതു താല്‍പര്യമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരും കേസിലെ പ്രതികളാണ്.

Top