നിയമസഭാ കയ്യാങ്കളി കേസ്; നീതി ലഭിക്കും വരെ പോരാടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ഈ മാസം 31ന് കോടതി വാദം കേള്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

നിയമസഭാ കയ്യാങ്കളി കേസില്‍ ജനാധിപത്യം വിജയിക്കണം എന്ന ആഗ്രഹവും ആവശ്യവും ഉള്ളതുകൊണ്ട് ഈ കേസില്‍ കക്ഷി ചേരാന്‍ ഞാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഈ കേസില്‍ എന്നെ കക്ഷി ചേര്‍ക്കരുത് എന്ന സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ക്രിമിനല്‍ ചട്ടത്തില്‍ നിയമപ്രകാരം ഒരു കേസില്‍ കക്ഷി ചേര്‍ക്കുവാന്‍ കഴിയും എന്ന് കോടതി നിരീക്ഷിച്ചു. എന്റെ ഹര്‍ജിയില്‍ കോടതി ഈ മാസം 31 ന് വാദം കേള്‍ക്കും. സര്‍ക്കാരും പ്രോസിക്യൂഷനും എത്ര ശ്രമിച്ചാലും നീതി ലഭിക്കും വരെ എന്റെ പോരാട്ടം തുടരും.

Top