എടത്തല പൊലീസ് സ്റ്റേഷനിലെ പ്രതിഷേധം; വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്ക്

police

ആലുവ: ആലുവ എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്ക്. പരിക്കിനെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ ജെസീന ഫ്രാന്‍സിസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നട്ടെല്ലിന് ക്ഷതമേറ്റതായി പൊലീസ് പറഞ്ഞു.

യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തിലാണ് വിവിധ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top