സൗദിയില്‍ സ്ത്രീകളെ ആക്രമിച്ചാല്‍ ഒരു വര്‍ഷം ജയില്‍വാസവും 50,000 റിയാല്‍ പിഴ ശിക്ഷയും

റിയാദ്: സ്ത്രീകള്‍ക്കെതിരെ എല്ലാ തരത്തിലുള്ള അതിക്രമങ്ങള്‍ക്കും മുന്നറിയിപ്പുമായി സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍. കുറ്റവാളികള്‍ക്ക് പരമാവധി ഒരു വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും.

എല്ലാ തരത്തിലുമുള്ള ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികള്‍ എന്നിവ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പെടും. അത് ഒരു വ്യക്തിയായാലും സമൂഹമായാലും രക്ഷാകര്‍തൃത്വത്തില്‍ ഉള്ളവരായാലും സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരായാലും കുറ്റകൃത്യത്തിന്റെ പരിധിയില്‍പെടും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സുരക്ഷാ കവചം എന്ന നിലയിലാണ് കടുത്ത ശിക്ഷ നല്‍കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവിച്ചു.

Top