ക്യാന്‍സര്‍ രോഗിയായ സ്ത്രീക്ക് നേരെ പീഡനശ്രമം; രണ്ട് പേര്‍ പിടിയില്‍

rape

ഭുവനേശ്വര്‍: ക്യാന്‍സര്‍ രോഗിയായ സ്ത്രീക്ക് നേരെ പീഡനശ്രമം. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പ്രതികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേരദഗഡ ഗ്രാമത്തിലെ ശിവക്ഷേത്ര പരിസരത്ത് ശിവരാത്രി വ്രതം എടുത്ത് നാമജപം നടത്തുകയായിരുന്നു യുവതി. അവിടെ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വന്നതോടെ പ്രതികള്‍ രക്ഷപ്പെട്ടു. രണ്ട് പേര്‍ പിന്നീട് പൊലീസ് പിടിയിലായെങ്കിലും ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.

Top