ബാറിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണം; 4 പേര്‍ പിടിയില്‍

കൊച്ചി: മരട് കുണ്ടന്നൂരില്‍ ബാറില്‍ മദ്യപിക്കാനെത്തി സംഘര്‍ഷം സൃഷ്ടിച്ച 4 പേര്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശികളായ ഷിയാസ് (37), നിയാസ് (40), പള്ളുരുത്തി സ്വദേശി രെജു രാംജു (37), തേവര സ്വദേശി സന്തോഷ് (44) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ കൂടി മരട് കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിക്കാന്‍ എത്തിയ ഇവര്‍ പ്രകോപനം കൂടാതെ ബാറില്‍ ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്‌ളേറ്റുകള്‍ എറിഞ്ഞുടച്ച ഇവര്‍ കസേരയും മേശയും തല്ലിതകര്‍ക്കുകയും ബാറിലെ കൗണ്ടറിലെ ജീവനക്കാരന് കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മരട് പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ സ്റ്റേഷനില്‍ എത്തിച്ച സമയം ഡ്യൂട്ടിയില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനും കേസ് എടുത്തിട്ടുണ്ട്. മരട് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജ്, എസ്.ഐ മാരായ ഹുസൈന്‍, ശ്യംലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ കുമാര്‍, സിപിഒ വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Top