മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി

കൊല്ലം: കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി. കൊല്ലം ഓച്ചിറയിലാണ് സംഭവം.

വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുത്തിട്ടില്ല.

തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top