കെഎസ്ആര്‍ടിസി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍

arrest

കൊല്ലം: കൊല്ലത്ത് കുളത്തൂപ്പുഴയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. യുവാക്കള്‍ യാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്.

തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കോവളം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top