ബ്രിട്ടിഷ് എംപിയെ കൊലപ്പെടുത്തിയ സംഭവം; സൊമാലി രാഷ്ട്രീയ ഉന്നതന്റെ മകന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റംഗം ഡേവിഡ് എമിസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭീകരവിരുദ്ധ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതു സൊമാലിയന്‍ വംശജനായ ബ്രിട്ടിഷ് പൗരന്‍ അലി ഹര്‍ബി അലി (25)യെയാണെന്നു പൊലീസ് അറിയിച്ചു.

അലിയുടെ പിതാവ് ഹര്‍ബി അലി കല്ലേയ്ന്‍ ബ്രിട്ടനിലേക്കു കുടിയേറും മുന്‍പു സോമാലിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. മകന്‍ പ്രതിയാണെന്നറിഞ്ഞപ്പോള്‍ തളര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എംപിയെ കാണാന്‍ അവസരം ചോദിച്ച് മണ്ഡലം ഓഫിസുമായി പ്രതി നേരത്തെ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച എസക്‌സില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണു കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കാരനായ ഡേവിഡ് എമിസിനു കുത്തേറ്റത്. ബ്രിട്ടനിലെ എംപിയുടെ കൊലപാതകം, അഫ്ഗാനില്‍ ഷിയ പള്ളിയിലെ ചാവേര്‍ സ്‌ഫോടനം, നോര്‍വേയിലെ കത്തിയാക്രമണം എന്നീ സംഭവങ്ങളില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു.

 

Top