ഗുവാഹത്തി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍

അസം: ഗുവാഹത്തി ഐ.ഐ.ടിയില്‍ ജാപ്പനീസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജപ്പാനിലെ ഗിഫു സര്‍വ്വകലാശാലയിലെ കോട്ടാ ഒനാഡ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്ത്യ ജപ്പാന്‍ വിദ്യാര്‍ത്ഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഗുവാഹത്തി ഐ.ഐ.ടിയില്‍ മൂന്നുമാസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു കോട്ടാ. അടുത്താഴ്ച സ്വന്തംനാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ലെങ്കിലും ഫോണ്‍ ജപ്പാനില്‍ നിന്നുള്ള സഹവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് എഴുതിവച്ചിട്ടുണ്ട്. ചെന്നൈ ഐ.ഐ.ടിയില്‍ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫിനെ പോലെ ഫോണില്‍ ആത്മഹത്യക്കുറിപ്പുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു.

Top