ആസാമീസ് നടിയെ ഗുരുഗ്രാമില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ആസാമീസ് അഭിനേത്രിയും ഗായികയുമായ ബിദിഷ ബസ്ബറുവയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ഗുരുഗ്രാമിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് സൂചന.

ഗോഹട്ടിയിലെ ഉസാന്‍ ബസാര്‍ സ്വദേശിയാണ് ബിദിഷ ബസ്ബറുവ. ഇവരുടെ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് ആസാമീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസേമയം, ഇവരുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്.

സാന്റോ സിസ്റ്റോ ഹ്രിസ്റ്റോ പുസ്‌തോ മൊഹാദുസ്‌തോ എന്ന നാടകത്തിലെ ഗംഭീര അഭിനയമാണ് ബിദിഷ ബസ്ബറുവയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.

Top