assam: two poachers shot dead in assam national park

crime

ഗുവഹാത്തി: ആസാമിലെ ഓറാങ് നാഷണല്‍ പാര്‍ക്കില്‍ അനധികൃമായി കടന്ന രണ്ട് വേട്ടക്കാര്‍ കൊല്ലപ്പെട്ടു.

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പ്പിനിടയിലാണ് വേട്ടക്കാര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. ഇവരില്‍ നിന്നു തോക്കുകളും തിരകളും കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വേട്ടക്കാര്‍ ഒരു കണ്ടാമൃഗത്തെ കൊന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top