നിരോധിത മയക്കു മരുന്ന് ഗുളികകളുമായി അസം സ്വദേശികള്‍ പിടിയില്‍

ഗുവാഹത്തി: നിരോധിത മയക്കു മരുന്ന് ഗുളികകളുമായി അസം സ്വദേശികള്‍ പിടിയില്‍. രണ്ട് പേരാണ് പിടിയിലായത്. 1,200 നൈട്രോസെം ഗുളികകളും 28,470 സാംപെക്‌സ് ഗുളികകളുമാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ ബാബുല്‍ ഡേ (40), നാപ്പ ഡേ (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Top