അസമില്‍ ഗോവധ നിരോധന ബില്‍ പാസാക്കി

ഗുവാഹതി: അസമില്‍ ഗോവധ നിരോധന നിയമപ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും. അറവ് നിയന്ത്രണം, മാംസ ഉപയോഗം, ഇറച്ചി കടത്തല്‍, അനുമതി കൂടാതെയുള്ള കശാപ്പ് എന്നിവക്കൊക്കെ പിഴ കുത്തനെ കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയാണ് അസം നിയമസഭ ഗോവധ നിരോധന ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ അവര്‍ സഭ വിട്ടു. തുടര്‍ന്നാണ് ബില്‍ പാസാക്കിയത്.

ഹിന്ദു, ജൈന, സിഖ് തുടങ്ങി ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ കശാപ്പിനും മാംസവ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ബാധകമാക്കി.

 

Top