ആസാമിലെ ദേശീയ പൗരത്വ പട്ടികയില്‍നിന്നും പുറത്തായ 19 ലക്ഷം പേരില്‍ പ്രതിപക്ഷ എംഎല്‍എയും

ഗുവാഹത്തി: ആസാമിലെ ദേശീയ പൗരത്വ പട്ടികയില്‍നിന്നും പുറത്തായ 19 ലക്ഷം പേരില്‍ പ്രതിപക്ഷ എംഎല്‍എയും. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എയുഡിഎഫ്) അനന്ത കുമാര്‍ മാലോ എംഎല്‍എയാണ് പൗരത്വ പട്ടിയില്‍നിന്ന് പുറത്തായത്.

സര്‍ക്കാര്‍ ഇന്നു പ്രസിദ്ധീകരിച്ച പട്ടികയില്‍ തന്റെ പേരില്ലെന്ന് അനന്ത കുമാര്‍ മാലോ പറഞ്ഞു. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

40.37 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top