ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയം; അസമില്‍ ഭൂരഹിതര്‍ക്ക് പട്ടയം

ന്യൂഡല്‍ഹി: അസമില്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.1.6 ലക്ഷം ഭൂരഹിതര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയിരിക്കുന്നത്. തദ്ദേശവാസികളുടെ ഭൂമി, ഭാഷ, സംസ്‌കാരം എന്നിവ സംരക്ഷിക്കാന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രതിജ്ഞാബദ്ധനായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തദ്ദേശവാസികള്‍ക്ക് അവരുടെ ഭൂമിയുടെ മേല്‍ നിയമപരമായ അവകാശങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബിജെപി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് കാഴ്ചവയ്ക്കുന്നത്. ബീഹാര്‍ മോഡല്‍ അസമിലും നടത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന വികസനത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മോദി വ്യക്തമാക്കി. അസമിലെ മുന്‍ സര്‍ക്കാരുകള്‍ ഈ പുണ്യഭൂമിയെ സ്നേഹിക്കുന്നവരുടെ അവകാശങ്ങള്‍ ഒരിക്കലും പരിഗണിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം, ബംഗാള്‍ പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികളാണ് ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തൃണമൂലില്‍ നിന്ന് മുന്‍ മന്ത്രി സുവേന്ദു അധികാരി അടക്കമുള്ളവര്‍ ബിജെപിയില്‍ എത്തിയത് അനുകൂലാന്തരീക്ഷമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

 

 

Top