മുസ്ലീം ജനസംഖ്യ കുറയ്ക്കാന്‍ അസം സര്‍ക്കാര്‍

ഗുവാഹതി: അസം സര്‍ക്കാര്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാന്‍ ‘ജനസംഖ്യ സൈന്യം’ രൂപീകരിച്ചു മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും ജനസംഖ്യാ വര്‍ധന കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയില്‍ അറിയിച്ചു. ലോവര്‍ അസമില്‍ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കും.

2001 മുതല്‍ 2011 വരെ ഹിന്ദുക്കള്‍ക്കിടയില്‍ 10 ശതമാനമാണ് ജനസംഖ്യ വര്‍ധനവ്. എന്നാല്‍ മുസ്ലിംകള്‍ക്കിടയില്‍ 29 ശതമാനമാണ്. ജനസംഖ്യ നിയന്ത്രണത്തിലൂടെ പുരോഗതി ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Top