കായിക താരം ഹിമ ദാസിന് അസം പോലീസില്‍ ഡിഎസ്പിയായി നിയമനം

ഗുവാഹട്ടി: ഇന്ത്യന്‍ കായിക താരം ഹിമ ദാസ് അസം പോലീസില്‍ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്പറിന്റെന്‍ഡ്) ആയി നിയമിതയായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന്റെ കായിക നയത്തില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയത്. ഒളിമ്പിക്‌സിലോ ഏഷ്യന്‍ ഗെയിംസിലോ കോമണ്‍ വെല്‍ത്ത് ഗെയിംസിലോ രാജ്യത്തിനായി മെഡല്‍ നേടുന്ന താരങ്ങളെ ക്ലാസ് വണ്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് ഹിമ ദാസിനെ ഡി.എസ്.പിയായി തെരെഞ്ഞെടുത്തത്.

ധിങ് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന 20 വയസ്സുകാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. 2019-ല്‍ അഞ്ച് സ്വര്‍ണമെഡലുകളാണ് താരം നേടിയെടുത്തത്. ക്ലാഡോ അത്‌ലറ്റിക്ക് മീറ്റ്, കുന്‍ടോ അത്‌ലറ്റിക്‌സ് മീറ്റ്, പോസ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് എന്നീ മീറ്റുകളില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു.

Top