ആസാമിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി

ഗോഹട്ടി: ആസാമിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ശക്തമായ മഴയെതുടര്‍ന്ന് 26 ജില്ലകളില്‍ പ്രളയക്കെടുതി രൂക്ഷമാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ചര്‍ച്ച നടത്തി.

അതേസമയം, ബിഹാറിലും പ്രളയക്കെടുതി രൂക്ഷമാണ്. ബിഹാറില്‍ മരിച്ചവരുടെ എണ്ണം പത്തായി. 11 ജില്ലകളില്‍ പ്രളയക്കെടുതി രൂക്ഷമാണ്. കനത്ത മഴയെത്തുടര്‍ന്നു ചിലയിടങ്ങളില്‍ ട്രെയിനുകള്‍ തിരിച്ചുവിട്ടു.

Top