അസം അന്തിമ പൗരത്വ രജിസ്റ്റര്‍; പുറത്തായത് ഒരു കുടുംബത്തിലെ അമ്പത് അംഗങ്ങള്‍

വാഹത്തി: അസം അന്തിമ പൗരത്വ രജിസ്റ്ററിര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തായത് ചുരുക്ക പട്ടികയില്‍ പേരുണ്ടായിരുന്ന ഒരു കുടുംബത്തിലെ അമ്പത് അംഗങ്ങള്‍. 52- കാരനായ അഹ്മദ് ഹുസ്സൈനും അദ്ദേഹത്തിന്റെ കുടുംബവുമാണ് ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

നിചാന്‍ചര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അഹ്മദ് ഹുസ്സൈനും ഏഴ് സഹോദരങ്ങളും 15 മക്കളും ഉള്‍പ്പെടെ അമ്പത് പേരാണ് അന്തിമ പട്ടികയില്‍ നിന്നും പുറത്തായത്. മരിച്ചുപോയ പിതാവ് ഹര്‍മുജ് അലി ഭുയാന്റെ 1951-ലെ വിവരങ്ങളാണ് മറ്റ് രേഖകള്‍ക്കൊപ്പം ദേശീയ പൗരത്വ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ കുടുംബം നല്‍കിയത്.

അഹ്മദ് ഹുസ്സൈന്റെ ഒരു സഹോദരന്‍ ഒഴികെ മറ്റെല്ലാവരും ആദ്യം പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.സഹോദരന്റെ പേര് കൂടി ചേര്‍ക്കാനായ രണ്ടാം തവണ അപേക്ഷ നല്‍കിയപ്പോള്‍ 1966- ലെ വിവരങ്ങളാണ് അപേക്ഷയ്‌ക്കൊപ്പം ചേര്‍ത്തത്. ഈ രണ്ടുവര്‍ഷങ്ങളിലെ വ്യത്യാസമാകാം ചിലപ്പോള്‍ പട്ടികയില്‍ നിന്ന് പേര് പുറത്താകാന്‍ കാരണമായതെന്ന് അഹ്മദ് ഹുസ്സൈന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

Top