അസമില്‍ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ബിജെപി

ഗുവാഹത്തി: അസമില്‍ ബിജെപി 81 സീറ്റില്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ 45 സീറ്റുകളില്‍ മാത്രം മുന്നേറാനായതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. 126 മണ്ഡലങ്ങളിലായിട്ടാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി.

ഇതുവരെയുള്ള മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹത്തിന്റെ ആ വാക്കുകള്‍. കോണ്‍?ഗ്രസിന് കനത്ത പ്രഹരമേല്‍പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അസമില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചു, അസമില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

വീണ്ടും അധികാരത്തിലേക്ക് തിരികെ എത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. സോനോവോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തെ ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമായിരുന്നു എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മജൂലി നിയോജകമണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ് സര്‍ബാനന്ദ സോനോവോള്‍.

 

Top