കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 6ന്, ഫലപ്രഖ്യാപനം മെയ് 2ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.  ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6 ന് തന്നെ നടക്കും. മാര്‍ച്ച് 12ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.

നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. കേരളത്തില്‍ മാര്‍ച്ച് 12 മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. മാര്‍ച്ച് 20ന് സൂക്ഷമ പരിശോധന നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19നാണ്. മാര്‍ച്ച് 20ന് സൂക്ഷമ പരിശോധന നടക്കും.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി ഒരേ ദിവസമാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും വരുന്നത്. പശ്ചിമ ബംഗാളില്‍ 8 ഘട്ടങ്ങളിലും അസ്സമില്‍ മൂന്ന് ഘട്ടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ഫ്രീ നമ്പര്‍ ഉണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ 30.8 ലക്ഷം രൂപ ചെലവാക്കാം.

Top