അസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവെച്ചു

ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം ചെയ്തിട്ടും ബിജെപിയും ആര്‍എസ്എസും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ബോറ കത്തില്‍ പറയുന്നു.

ഗോഹ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബോറയും പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ഉത്പാല്‍ ബോറയോട് 29,294 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

അസാമില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി ഭരണതുടര്‍ച്ച നേടി. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 75 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിനും സഖ്യകക്ഷികളും 50 സീറ്റില്‍ വിജയിച്ചു.

Top