Assam BJP chief courts controversy after ‘comparing’ tricolour with vest

ഗുവാഹാട്ടി: ദേശീയപതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്ത ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക്.

അസം ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസിന്‍രെ പ്രസ്ഥാപനയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു അസമിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കവെയാണ് രഞ്ജിത് ദാസ് വിവാദ പ്രസ്താവന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പതാക ഉയര്‍ത്തിയതിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ താന്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചു. അതിന് ഉത്തരവാദപ്പെട്ട ആള്‍ തന്നോട് ക്ഷമാപണം നടത്തിയതായും ചിലപ്പോഴൊക്കെ നാം അടിവസ്ത്രം തലതിരിച്ച് ഇടുന്നതുപോലെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും രഞ്ജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസ്ഥാപനയാണ് വിവാദത്തിനിടയാക്കിയത്.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അസം കോണ്‍ഗ്രസ് പ്രസിഡന്റ് രിപുന്‍ ബോറ രഞ്ജിത് ദാസിനെതിരായി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

ദേശീയ പതാക തലതരിച്ച് ഉയര്‍ത്തിയതും അധിക്ഷേപകരമായ പ്രസ്താവന നടത്തിയതും രാഷ്ട്രത്തോടുള്ള കടുത്ത അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാല്‍, ഇത്തരമൊരു പ്രസ്താവന തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മറ്റൊരാള്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നുമാണ് രഞ്ജിത് ദാസ് പറയുന്നു.

തലതരിച്ച് ഉയര്‍ത്തിയ പതാക പിന്നീട് ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിസ്സാരമായ ഒരു തെറ്റിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രഞ്ജിത് ദാസ് ആരോപിച്ചു

Top