അസ്സമില്‍ ബി പി എഫ് കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു

സമില്‍ എന്‍.ഡി.എയിലെ പ്രമുഖ പാര്‍ട്ടിയായിരുന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു. ‘സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും സുസ്ഥിര സര്‍ക്കാരിനും വേണ്ടി ബി.പി.എഫ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോര്‍ക്കും. ഇനി മുതല്‍ ബി.ജെ.പിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ല’ബി.പി.എഫ് പ്രസിഡന്റ് ഹഗ്രാമ മൊഹിലാരി പറഞ്ഞു.

2005ലാണ് ബിപിഎഫ് രൂപീകരിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിപിഎഫ് 12 സീറ്റില്‍ ജയിച്ചിരുന്നു.ഇതിനെതുടര്‍ന്ന് ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നു. അസം സര്‍ക്കാരില്‍ മൂന്ന് മന്ത്രിമാരാണ് ബി.പി.എഫിനുണ്ടായിരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.പി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെന്ന് അസം ധനമന്ത്രി ഡോ. ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. അതേസമയം, ബി.പി.എഫിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐയുഡിഎഫ്, എജിഎം, ഇടത് പാര്‍ട്ടികള്‍ എന്നിവരുമായി കോണ്‍ഗ്രസ് ഇത്തവണ സഖ്യമുണ്ടാക്കിയിട്ടുണ്ട്.

 

Top